മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു : അപകടം അഴിമുഖ ചാലിലെ മണൽകൂനയിൽ ഇടിച്ച്.
May 05, 2025
അഞ്ചുതെങ്ങ് മുതലപൊഴിയിൽ വീണ്ടും വള്ളം അപകടം. അഴിമുഖ ചാലിലെ മണൽകൂനയിൽ ഇടിച്ച് മത്സ്യബന്ധന യാനം മറിയുകയായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് കടക്കുവാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെടുമ്പോൾ വള്ളത്തിൽ ആറോളം തൊഴിലാളികൾ ഉണ്ടായിരിന്നും ആർക്കും പരുക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.
പെരുമാതുറ സ്വദേശി സലീമിൻ്റെ ഉടമസ്ഥതയിലുള്ള എച്ച് ആർ.എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.