മഴ കാരണം അവധി ചോദിച്ച് ഒഴപ്പൻ : അക്ഷരത്തെറ്റ് കണ്ട് അന്തിച്ചു പോയി കളക്ടർ, പോയി മലയാളം പഠിച്ചിട്ട് അവധി ചോദിക്കട എന്ന് മറുപടി

പത്തനംതിട്ട കളക്ടർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റോറി ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ജില്ലയിലെ മഴയുടെ പശ്ചാത്തലത്തിൽ ഒരു വിദ്യാർത്ഥി അവധി ചോദിച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആയി ഇട്ടിരിക്കുന്നത്.

അക്ഷര തെറ്റിൽ അവധി ചോദിച്ചു കൊണ്ട് അയച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആക്കിയിരിക്കുന്നത്.

ഇതിന് കളക്ടർ നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

അവധി ചോദിക്കുന്നതിനു പകരം സ്ഥിരമായി സ്കൂളിൽ പോവുക. പ്രത്യേകിച്ചും മലയാളം ക്ലാസിൽ കയറുക. ഇന്ന് അവധി ഇല്ല. നന്ദി - എന്നാണ് കളക്ടർ മറുപടി പറഞ്ഞത്.

കളക്ടർ പങ്കുവച്ച സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.