പന്തളത്ത് മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി മരിച്ചു.

പന്തളം: എംസി റോഡിൽ കുരമ്പാല കവലയ്ക്കു സമീപം മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചെങ്ങന്നൂർ കൊഴുവല്ലൂർ പ്ലാംതോട്ടത്തിൽ ഹരികൃഷ്ണ(23)നാണ് മരിച്ചത്. 

ഞായറാഴ്ച രാത്രി 7.45 നാണ് അപകടം. അടൂരിൽനിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്.