ഏപ്രിൽ 8നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വന്നിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്ന സംഭവം ആവർത്തിക്കുകയാണ്. നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) ആണ് മരിച്ചത്. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.