തിരുവനന്തപുരത്ത് കോടതി വളപ്പില്‍ വച്ച് ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വഞ്ചിയൂര്‍ കോടതിയില്‍ വച്ചാണ് സംഭവം നടന്നത്.വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അഭിഭാഷകന്‍ ഇതിന് മുന്‍പും തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മര്‍ദ്ദനം. യുവതി പൊലീസിലും ബാര്‍ അസോസിയേഷനിലും പരാതി നല്‍കിയിട്ടുണ്ട്.