അഞ്ചതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട കേട്ടുപുര സ്വദേശി ഭദ്രൻ (66) നെയാണ് ഇന്ന് രാവിലെ 6 മണിയോടെ അഞ്ചുതെങ്ങ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ലേക്ക് മാറ്റുമെന്നാണ് വിവരം.
അച്ഛൻ നാരായണൻ, ഭാര്യ വിമല, മക്കൾ അശ്വതി, വിമൽ മരുമകൻ ഷിബു, വളരെക്കാലമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിസയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.