മാവേലിക്കര- മോട്ടോർ വാഹന വകുപ്പിന്റെ കീഴില്‍ കേരളത്തിൽ ആദ്യമായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്ഥിരം സംവിധാനമൊരുങ്ങി. എം.എസ് അരുൺകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് കെ.എസ്.ആര്‍.ടി.സി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് വളപ്പിലാണ് ടെസ്റ്റ് ഗ്രൗണ്ട് നിർമാണം പൂർത്തിയായത്.
30ന് വൈകിട്ട് 4ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യും. എം.എൽ.എ അധ്യക്ഷനാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. എം.എല്‍.എ, ഗതാഗത മന്ത്ര കെ.ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയുടെയും നിരന്തരമുള്ള ഇടപെടലിന്റെയും ഫലമായാണ് പദ്ധതി നടപ്പായത്.