ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍ന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികള്‍ ആ സമയത്ത് ഉണ്ടായിരുന്നു. ഇവരെയെല്ലാം മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.അതേസമയം പൊട്ടിത്തെറിയില്‍ പൊട്ടിത്തെറിയില്‍ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അഞ്ചുപേരുടെയും മരണം മെഡിക്കല്‍ കോളജുകളിലെ വിദഗ്ധസംഘം അന്വേഷിക്കുന്നത്. പൊട്ടിത്തെറി നടന്ന UPS മുറിയില്‍ PWD വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേര്‍. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.