കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി.

കൊല്ലം: മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. 
തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. 
നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. 
കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്...!