അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു.

അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു. കായിക്കര അയ്യപ്പാൻതോട്ടത്ത്‌ ഇരുചക്ര വാഹന മിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്.

കടയ്ക്കൽ സ്വദേശി രാമചന്ദ്രൻ (60) ആണ് മരണപ്പെട്ടത്. കായിക്കര ആശാൻ സ്മാരകത്തിലെ കാവ്യ ഗ്രാമം പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തികളിലെ ടൈൽസ് മേശനായിരുന്നു രാമചന്ദ്രൻ. ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു സംഭവം.

രാത്രി ഭക്ഷണം കഴിയ്യ്ച്ച ശേഷം മാമ്പള്ളിയിൽ നിന്ന് കായിക്കര ആശാൻ സ്മാരകത്തിലേക്ക് നടന്നുപോകുകയായിരുന്ന മൂന്നംഗ സംഘത്തിനിടയിലേക്ക് ഇരുചക്ര വാഹനം ഇടിച്ചു കയറുകയായയിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

KL16 X8287 എന്ന ടിവിഎസ് എന്റോർക്ക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെടുമ്പോൾ വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് സൂചന. വാഹനം ഓടിച്ചിരുന്ന കടയ്ക്കാവൂർ സ്വദേശിയായ ലിബിൻ ലാൽ (23) നും പരുക്ക്‌ പറ്റി.

ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചെങ്കിലും രാമചന്ദ്രൻ മരണപ്പെടുകയായിരുന്നു.