കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് എല്ലാവരും.