കൊല്ലം ചിതറ സ്വദേശിനി ഭക്ഷ്യവിഷബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ചിതറ അയിരക്കുഴി പുണർതത്തിൽ, 28 വയസ്സുള്ള ഷിവ്യ വിജയനാണ് മരണപ്പെട്ടത്.

 മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്.
 ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് നിന്നും കൊണ്ടുവരുന്ന മൃതദേഹം ഇന്ന് രാത്രി കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയും. ഇന്ന് രാവിലെ 8 മണിക്ക് ആയിരകുഴിയിലുള്ള സ്വവസതിയിൽ എത്തിക്കുകയും ചെയ്യും