മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി

കടയ്ക്കാവൂർ:മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന പ്രമേയം പാസാക്കി.മുതലപ്പൊഴി അഴിയായി മാറിയതിനുശേഷം അഞ്ചുതെങ്ങിന്റെ കടൽത്തീരം പൂർണമായി നഷ്ടപ്പെടുകയാണ്.ഇതിനിടെയാണ് പുതിയതായി 10 പുലിമുട്ടുകൾ കൂടി നിർമ്മിക്കുന്നത്. അതിനാൽ അടിയന്തരമായി പുലിമുട്ട് നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്.വൈസ് പ്രസിഡന്റ് ലിജാ ബോസ് പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.തുടർന്ന് മെമ്പർമാർ അശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിൽ ആശങ്ക അറിയിച്ച് പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു.