'ആവേശം' എന്ന സിനിമയിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി

'ആവേശം' എന്ന സിനിമയിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇൻസ്റ്റ റീലുകളിലൂടെ സമൂഹ മാധ്യമങ്ങളിലെ വൈറലായ താരമാണ് തൃശൂർ സ്വദേശിയയായ മിഥുട്ടി. റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ട ശേഷമാണ് ആവേശം എന്ന സിനിമയിലേക്ക് ജിത്തു മാധവൻ ക്ഷണിക്കുന്നത്. ചിത്രത്തിൽ 'കുട്ടി' എന്ന കഥാപാത്രത്തെയാണ് മിഥുട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ നായകനായ സിനിമയിലെ മിഥുട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.