കേരള പൊലീസിന്‍റെ പോസ്റ്റ് താഴെ പലരും റോഡിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ വെളിപ്പെടുത്തി. ആംബുലൻസ് ഡ്രൈവർമാർക്കും ബോധവത്കരണം ആവശ്യമാണെന്നും അവരുടെ വാഹനത്തിൽ ഉള്ള ജീവന്റെ അതേ വിലയാണ് റോഡിൽ വണ്ടിയൊടിക്കുന്ന മറ്റു ജീവനുകൾക്കും എന്നാണ് ഒരു പ്രതികരണം. എങ്ങോട്ടും ഒതുക്കാൻ കഴിയാത്തപ്പോഴും തൊട്ടു പിന്നിൽ വന്ന് ഹോൺ മുഴക്കി പരിഭ്രാന്തി പരത്തുന്നത് ശരിയല്ലെന്നാണ് മറ്റൊരു അഭിപ്രായം.
മറ്റു വാഹനങ്ങൾക്ക് ഒതുക്കി കൊടുക്കാൻ സൈഡ് ഇല്ലെങ്കിലും ഭ്രാന്തമായ വേഗതയിൽ പേടിപ്പെടുത്തുന്ന രീതിയിലാണ് ആംബുലൻസുകൾ മിക്കതും പാഞ്ഞു വരുന്നതെന്ന് ഒരാൾ കുറിച്ചു. രോഗികൾ ഇല്ലാത്തപ്പോഴും ചിലപ്പോൾ അനാവശ്യമായി ആംബുലൻസുകൾ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്നു എന്നാണ് മറ്റൊരു പരാതി. മറ്റെല്ലാ വണ്ടികളും ആംബുലൻസിനു വേണ്ടി വഴി മാറിക്കൊടുക്കുമ്പോൾ, ആംബുലൻസിൻ്റെ പുറകേ വച്ച് പിടിക്കുന്ന ചില ബൈക്കുകാരുണ്ടെന്നാണ് മറ്റൊരു കമന്‍റ്.