ആറ്റിങ്ങൽ കൊട്ടാരം നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആർ.എസ്.പ്രശാന്ത് അധ്യക്ഷ വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ടി. പി. അമ്പിരാജ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു,വിനയൻ മേലാറ്റിങ്ങൽ, ഇല്ല്യാസ്. M, കെ. ജയകുമാർ,കൃഷ്ണകുമാർ. S, adv. ജയപാൽ, ദീപാ രവി, ദീപാ ബാബു, സുമാരാജൻ അഭിരാജ് വൃന്ദവനം തുടങ്ങിയവർ പങ്കെടുത്തു.