കൊച്ചി: എറണാകുളം മുന്‍ ആര്‍ടിഒക്കും ഭാര്യയ്ക്കുമെതിരെ തട്ടിപ്പ് കേസ്. ടി എം ജെര്‍സണ്‍, ഭാര്യ റിയ എന്നിവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിസിനസില്‍ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ വില വരുന്ന തുണിത്തരങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് കേസ്. ഇടപ്പള്ളി സ്വദേശി അല്‍ അമീന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്.ആര്‍ടിഒയ്ക്കും ഭാര്യയ്ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
അല്‍ അമീന്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബസ് റൂട്ട് മാറ്റാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായി സസ്‌പെന്‍ഷനിലായിരുന്നു ആര്‍ടിഒ.