തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്.വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ.