പത്തനംതിട്ട ചന്ദനപ്പള്ളിയിൽ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. ചന്ദനപ്പള്ളി സ്വദേശി ലിജോ, ലീന ഉമ്മൻ ദമ്പതികളുടെ മകൻ ജോർജ് സ്ഖറിയ ആണ് മരിച്ചത്. വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. മെയ് അഞ്ചാം തീയതിയായിരുന്നു ഇവരുടെ പുതിയ വീടിൻ്റെ പാലുകാച്ചൽ. പുതിയ വീട്ടിൽ താമസം തുടങ്ങി അഞ്ച് ദിവസം പിന്നിടുന്ന വേളയിലാണ് രണ്ട് വയസ്സുകാരൻ സ്വിമ്മിംഗ്‌പൂളിൽ വീണ് മരിച്ചത്.
ജോർജിൻ്റെ മാമോദീസക്കും പുതിയ വീട്ടിലെ ഗൃഹപ്രവേശനത്തിനും ചന്ദനപ്പള്ളി പെരുന്നാളിനുമായാണ് അയർലണ്ടിൽ നിന്ന് കുടുംബം നാട്ടിലെത്തിയത്. രണ്ടാം തീയതിയായിരുന്നു മാമോദീസ, അഞ്ചാം തീയതി പുതിയ വീട്ടിൽ താമസം തുടങ്ങി. ഈ പുതിയവീട്ടിലെ പൂളിലാണ് കുട്ടി വീണ് മരിച്ചത്. എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആരും കുട്ടി പൂളിൽ വീണത് കണ്ടില്ല..