തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടത് കല്ലമ്പലം ചാത്തൻമ്പറ പൂന്തോട്ടത്തിൽ അനീസ ബീവി സൈനുൽ ആബിദീൻ ദമ്പതികളുടെ മകൻ ഡോക്ടർ അജ്സൽ (26)

തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് യുവ ഡോക്ടറിന് ദാരുണാന്ത്യം.

 കല്ലമ്പലം ചാത്തൻമ്പറ പൂന്തോട്ടത്തിൽ അനീസ ബീവി സൈനുൽ ആബിദീൻ ദമ്പതികളുടെ മകൻ ഡോക്ടർ അജ്സൽ (26) മരണപെട്ടത്.
 
ആനമല കടുവ സങ്കേതത്തിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മലിന്റെ മരണത്തിൽ ആനമലൈ പൊലീസ് കേസെടുത്തു