പ്രവാസികളായ നൗഷാദുമാരുടെ കൂട്ടായ്മയായ GCC നൗഷാദ് അസോസിയേഷന്റെ ബിസിനസ് സംരഭം N4 മെഡിക്കൽസ് എന്ന നാമത്തിൽ ഇനി മുതൽ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ വലിയൊരു കാര്യമുണ്ട് എന്നത് വീണ്ടും സാക്ഷ്യപെടുത്തിയിരിക്കുകയാണ് നൗഷാദുമാരുടെ സംഘടന. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതം നിലവാരം മെച്ച പ്പെടുത്തുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോയ പ്രവാസികളായ നൗഷാദുമാരുടെ കൂട്ടായ്മയായ GCC നൗഷാദ് അസോസിയേഷന്റെ ബിസിനസ് സംരഭം N4 മെഡിക്കൽസ് എന്ന നാമത്തിൽ ഇനി മുതൽ കൊല്ലം ജില്ലയിലെ ഓച്ചിറ മുസ്ലിം പള്ളിക്ക് എതിർവശം 2025 ഏപ്രിൽ 25 ആം തിയ്യതി വൈകിട്ട് 5 മണിക്ക് ആദരണീയനായ സ്ഥലം MLA C. R. Mahesh അവർകൾ ഉദ്ഘാടനം ചെയ്‌തു പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

പ്രസ്തുത ചടങ്ങിൽ ഇരവിപുരം MLA M.നൗഷാദ് അവർകൾ മുഖ്യാതിഥിയായിരിക്കും.
വിവിധ രാഷ്ട്രീയ-സാമൂഹിക ആരോഗ്യ മേഖലകളിൽ ഉള്ളവരും അസോസിയേഷന്റെ സ്ഥാപക, സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.