ഹരിപ്പാട്:സാമൂഹികമാധ്യമങ്ങളില്‍നിന്നു സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് നഗ്നചിത്രങ്ങളുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയിടത്തുവീട്ടില്‍ അരുണ്‍ (35) ആണ് പിടിയിലായത്.
വ്യാഴാഴ്ച അർധരാത്രി വീട്ടില്‍നിന്നാണ് ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനു തൊട്ടുമുൻപും മോർഫ് ചെയ്ത ചിത്രങ്ങള്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇയാള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ആയിരത്തോളം സ്ത്രീകളുടെ മോർഫുചെയ്ത ചിത്രങ്ങള്‍ പ്രതിയുടെ ഫോണിലുണ്ടായിരുന്നു.ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളിയുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുകയാണ്.
ഹരിപ്പാടു ഭാഗത്തെ എട്ടു സ്ത്രീകളാണ് തങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങളെപ്പറ്റി പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ 14 വയസ്സുകാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇതിനാല്‍ പോക്സോ വകുപ്പുപ്രകാരവും പ്രതിക്കെതിരേ കേസുണ്ട്...!