കടയ്ക്കലിൽ രണ്ടര വയസ്സുള്ള കുട്ടി ശർദിലിനെ തുടർന്ന് മരണപ്പെട്ടു.

കടയ്ക്കൽ...ആവണീശ്വരം പിടവൂർ നെടുവത്തൂർ വിനയാ ഭവനിൽ വിനയചന്ദ്രൻ ശില്പാദമ്പതികളുടെ മകൾ രണ്ടര വയസ്സുള്ള നൈനികയാണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് കുട്ടിക്ക് ശർദിൽ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചിരുന്നു. രാത്രിയിൽ വീണ്ടും കുട്ടി ശർദ്ദിച്ചതിനെ തുടർന്ന് അഞ്ചലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരണപ്പെട്ടത്..
കുട്ടിയും കുടുംബവും രണ്ടാഴ്ചയായി കടയ്ക്കൽ നെല്ലിപ്പള്ളിയിലുള്ള കുട്ടിയുടെ മാതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു