ഫോണില്‍നിന്നും വാട്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ നിർദേശിച്ചതിനു പിന്നാലെ പതിനാലുകാരി ജീവനൊടുക്കി.

എങ്ങനെയിരിക്കണ്....
 ഈ പോക്ക് പോയാൽ.... എന്തായിരിക്കും അവസ്ഥ....

ഫോണില്‍നിന്നും വാട്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ നിർദേശിച്ചതിനു പിന്നാലെ പതിനാലുകാരി ജീവനൊടുക്കി.
തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ്-ധരണ്യ ദന്പതികളുടെ മകള്‍ ആദിത്യയെയാണ് മാതൃസഹോദരിയുടെ വീട്ടിലെ സ്റ്റെയർകേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂള്‍ വിദ്യാർഥിനിയാണ്. വേനലവധിക്ക് തലശേരി കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപത്തെ ആമിന ക്വാർട്ടേഴ്സില്‍ മാതൃസഹോദരിക്കൊപ്പം താമസിക്കാനെത്തിയതായിരുന്നു.

ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മകളെ സ്ഥിരമായി ഓണ്‍ലൈനില്‍ കണ്ടതോടെ വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരി: ദിക്ഷ.