മിസൈല ലുലു ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന അർഷാദിന് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുവരും. പിതാവ് ആറാപ്പുഴ ഇസ്മായിൽ, മാതാവ് അസ്മാബി.