കല്ലമ്പലം വർക്കല റോഡിലെ ആലിൻമൂട്ടിൽ ഇന്നലെ വൈകുന്നേരത്തോടെ ബൈക്കിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ജയരാജിന് ഹൃദയസബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കല്ലമ്പലത്തിലെ
പഴയകാല പോസ്റ്റുമാൻ തങ്കപ്പൻ പിള്ളയുടെയും, ഞെക്കാട് ഹൈസ്കൂളിലെ മുൻ അധ്യാപിക ആയിരുന്ന കൗസല്യ അമ്മ ടീച്ചറുടെയും മകനാണ് മരണപെട്ട ജയരാജ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (27/04/2025) ഉച്ചയോടെ വീട്ടിലെത്തിക്കുന്ന ഭൗതികശരീരം പൊതു ദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ 35 വർഷക്കാലമായി പാരലൽ കോളേജ് അധ്യാപക രംഗത്ത് പ്രവർത്തിക്കുന്ന ജയരാജ് കരവാരം ഹൈസ്കൂളിന് സമീപം ഫിനിക്സ് എന്ന പേരിൽ ഒരു ട്യൂഷൻ സെന്റർ വർഷങ്ങളായി വിജയകരമായി നടത്തി വരികയായിരുന്നു.