കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാർ, ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിലാണ് സംസ്കാരം. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിവെച്ചത്. കഴിഞ്ഞദിവസം ഇവർ വിദേശത്ത് നിന്നും നാട്ടിൽ എത്തിയിരുന്നു.രാവിലെ 8 മണി മുതൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പിടികൂടിയത്. വിജയകുമാറിനോടുള്ള വൈരാ​ഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. പിടിയിലായി ആദ്യ മണിക്കൂർ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.വിജയകുമാറിന്റെ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇത് തുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ അമിത് ശ്രമിച്ചത്. ഈ കേസിൽ അഞ്ചുമാസം പ്രതി റിമാൻഡിൽ കഴിയുകയും ചെയ്തു.ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസി പോകുന്നത്.ഭാര്യയെ പരിചരിക്കാൻ പോലും പോകാൻ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.എന്നാൽ വിജയകുമാർ കുമാറിനെ മാത്രമാണ് കൊലപ്പെടുത്താൻ അമിത് തീരുമാനിച്ചത്. ഈ കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് ഭാര്യവീര എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങൾ അമിത്ത് തന്നെയാണ് പോലീസിനോട് പറഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ സഹായിച്ചത് കല്ലറ സ്വദേശി ഫൈസൽ ഷാജിയാണ്. ഇയാൾ പ്രതിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടിൽ നിന്ന് അയച്ചു നൽകി.