കെട്ടിടത്തില്‍ നിന്ന് വീണു; അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. എറണാകുളം തോട്ടറപാറയില്‍ ബിനോയ് തോമസിന്റെയും എല്‍സിയുടെയും മകന്‍ അലക്‌സ് ബിനോയ് (17) ആണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി വീണത്.


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അലക്‌സിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തില്‍ നിന്നാണ് അലക്‌സ് വീണത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.


അബുദാബി മുറൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു അലക്‌സ്. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കവെയാണ് ദാരുണ സംഭവമുണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഞായറാഴ്ചയാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.