പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാർ അറിയിച്ചു. നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. ആർഎംഒയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ പൊലീസിലും പരാതി നൽകാനാണ് ആശുപത്രി അധികൃതരുടെ നീക്കം.