സിക്സുകളും ഫോറുകളുമായി ചരിത്ര നേട്ടത്തിലേക്ക് ഒരു 14 വയസുകാരൻ പയ്യൻ ബാറ്റ് വീശിയപ്പോൾ. പരാജയത്തിന്റെ തീരത്ത് നിസഹായരായി നിന്ന രാജസ്ഥാന് തകർപ്പൻ ജയം. വിജയത്തിന് തൊട്ടടുത്തെത്തി കാലിടറി വീഴുന്ന രാജസ്ഥാന്റെ വമ്പൻ വിജയമാണ് ഇന്ന് രാജസ്ഥാന്‍ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് കാണാൻ സാധിച്ചത് ഒപ്പം വൈഭവ് സൂര്യവൻഷയുടെ കിടിലൻ ബാറ്റിങ് വിരുന്നും.
കിടിലൻ സെഞ്ച്വറി പ്രകടനത്തോടെ ഒരു പിടി നേട്ടവും വൈഭവ് തന്റെ പേരിൽ.17 പന്തിൽ അർധ ശതകം നേടിയ വൈഭവ് പത്താം ഓവറിൽ കരിം ജനതിനെ 5 സിക്സുകള്‍ക്ക് പായിച്ച് അതിവേഗം സെഞ്ച്വറിക്കരികിലെത്തി. പിന്നീട് നേരിട്ട പന്ത് അതിർത്തി കടത്തിയാണ് വൈഭവ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.
210 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ 15.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ആദ്യ ഓവറിൽ യശസ്വിയുടെ ഒരു ക്യാച്ച് ബട്ലർ കൈവിട്ടിരുന്നു. 40 പന്തിൽ 70 റൺസുമായി ജയ്സ്വാൾ പുറത്താകാതെ നിന്നു. ഇന്ന് കുറിച്ചു. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന നേട്ടം. ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന നേട്ടം. ട്വന്റി ട്വന്റിയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡകളാണ് ഒറ്റ മത്സരത്തിൽ വൈഭവ് സ്വന്തമാക്കിയത്