*പോത്തൻകോട് സുധീഷ് കൊലക്കേസില്‍ 11 പ്രതികളും കുറ്റക്കാര്‍; ശിക്ഷ വിധി നാളെ*

പോത്തൻകോട് സുധീഷ് കൊലക്കേസില്‍ 11 പ്രതികളും കുറ്റക്കാര്‍; ശിക്ഷ വിധി നാളെ നടക്കും.
11 പ്രതികള്‍ക്കു മെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത് നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ്. സുധീഷ്, ശ്യം, രാജേഷ്, നിധീഷ്, നന്ദീഷ്, രജ്ഞിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സജിൻ എന്നിവരാണ് കേസിലെ പ്രതികള്‍.

മംഗലപുരം സ്വദേശി സുധീഷിനെ 2021 ഡിസംബർ 11നാണ് പ്രതികള്‍ ക്രൂരമായി 1 കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തല്‍. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച്‌ ആഹ്ലാദപ്രകടനം നടത്തിയ പ്രതികള്‍ തുടർന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.