മിന്നൽ സ്പീഡ്! ലോകത്തിലെ ആദ്യ 10ജി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ചൈനയില്‍

ലോകത്തെ ഞെട്ടിക്കുന്ന കാര്യത്തില്‍ ചൈന ഒട്ടുംപിന്നിലല്ല. ഇതാ ഇപ്പോള്‍ ചൈനയുടെ അമ്പരപ്പിക്കുന്ന പുതിയ മുന്നേറ്റമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വലിയൊരു കാല്‍വെപ്പാണ് ഇതുവഴി ചൈന നടത്തിയിരിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള സുനാന്‍ കൗണ്ടിയില്‍ ആരംഭിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ ചൈന പുതു ചരിത്രം കുറിച്ചിരിക്കുകയാണ്.

ടെലികോം ഭീമന്‍ ഹ്വാവേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ചൈന യൂണികോമും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.