കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ മലപ്പുറത്ത് കണ്ടെത്തി; ഉമ്മയെ ഫോണ്‍ വിളിച്ചു


ഉമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തിയതായി വിവരം. കൊല്ലത്തുനിന്ന് ട്രെയിനില്‍ കയറിയാണ് കുട്ടി പോയത്. കുട്ടിയെ കണ്ടെത്തിയവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ഉമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് പറഞ്ഞു. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ പൊലീസിനൊപ്പമാണ് കുട്ടിയുള്ളത്. ബന്ധുക്കള്‍ തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ആവണീശ്വരം കുളപ്പുറം സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ ഉച്ച രണ്ടുമണി മുതല്‍ കാണാതായത്. തുടര്‍ന്ന് കുടുംബം വൈകീട്ട് ആറരയോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാവ് ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതായാണ് വിവരം.