മീനമാസ പൂജക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല നട നാളെ തുറക്കും. മീനമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്. പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്ളൈഓവര്‍ ഒഴിവാക്കി നേരിട്ട് ദർശന സൗകര്യം ഒരുക്കും. ഇതിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പതിനെട്ടാം പടി കയറിയെത്തുന്ന തീര്‍ത്ഥാടകരെ കൊടിമരത്തിന്റെ ഇരു വശങ്ങളിലൂടെ ബലിക്കല്‍പ്പുര വഴി ശ്രീകോവിലിന് മുമ്പിലേക്ക് നേരിട്ടാണ് പ്രവേശിപ്പിക്കുക.

ബലിക്കല്‍പുരയില്‍ നിന്ന് അകത്തേക്കു കടന്ന് രണ്ടു ക്യൂവിലായി 50 പേര്‍ക്ക് ഒരേസമയം ദര്‍ശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണം