ആലംകോട് പൊതു ഇട പഠനോത്സവം ഉത്സവഛായയിൽ നടത്തി. ഒരു വർഷത്തെ അക്കാദമിക മികവുകളുടെ ആകർഷകമായ അവതരണങ്ങളാണ് നടന്നത്. എൻ എച്ചിന്റെ സമീപത്ത് ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. നല്ല ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ആയിരുന്നു. എസ് എം സി ചെയർമാൻ നാസിം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ നഗരസഭയുടെ ഈ വർഷത്തെ ഹരിതവിദ്യാലയ പുരസ്‌കാരം സ്കൂളിന് സമ്മാനിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ നജാം, ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റീജാ സത്യന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സ് ടീം പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.
സ്കൂൾ എസ് എം സി അംഗങ്ങളും രക്ഷകർത്താക്കളും നാട്ടുകാരും പഠനോത്സവം വീക്ഷിക്കാൻ എത്തി. രാവിലെ 8 30ന് ആരംഭിച്ച പഠനോത്സവം 10 മണി വരെ നീണ്ടുനിന്നു.
സ്റ്റാഫ് സെക്രട്ടറി ഷംന ടീച്ചർ നന്ദി പറഞ്ഞു.