ആറ്റിങ്ങൽ : നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി കച്ചേരിനട മുതൽ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ് വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് അലങ്കാര ചെടികൾ പൂച്ചട്ടികളിലാക്കി സ്ഥാപിച്ചത്.
ഇതിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
ദേശീയപാതയോരത്ത് നഗരസഭ സ്ഥാപിച്ച വഴിവിളക്ക് തൂണുകളിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ പൂവമ്പാറ മുതൽ മാമം വരെയുള്ള പ്രദേശത്ത് ചെടികൾ സ്ഥാപിക്കും.
ഇതിൻ്റെ പരിപാലനവും സംരക്ഷണവും നഗരസഭ നേരിട്ടു തന്നെ നടത്തും.
മാസങ്ങൾക്ക് മുൻപ് എസ്.പി.സി കേഡറ്റുകൾ പ്ലാസ്റ്റിക്ക് പാഴ് കുപ്പികൾ കൊണ്ട് നഗരസഭാങ്കണത്തിൽ നിർമ്മിച്ചു നൽകിയ ഇരിപ്പിടത്തിന് സമീപത്തായാണ് "എൻ്റെ ആറ്റിങ്ങൽ" എന്ന് ആലേഖനം ചെയ്ത സെൽഫി പോയിൻ്റും തയ്യാറാക്കിയിട്ടുള്ളത്.
കൂടാതെ മാലിന്യ പരിപാലന രംഗത്ത് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ട്ടിക്കുന്നതിൻ്റെ ഭാഗമായി നഗരത്തിലെ പൊതു മതിലുകളിൽ ചായം തേച്ച് മാലിന്യ പരിപാലന സന്ദേശങ്ങളും ചിത്രങ്ങളും വരച്ച ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും.
പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ഇരിപ്പിടം നിർമ്മിച്ച
അവനവഞ്ചേരി ഹൈസ്കൂളിലെ സ്റ്റുഡൻൻഡ് പോലീസ് കേഡറ്റുകൾക്കുള്ള മൊമെൻ്റൊയും യോഗത്തിൽ കൈമാറി.
ഇതിനോടകം മാലിന്യ സംസ്കരണ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായി മാറിയ ആറ്റിങ്ങൽ നഗരസഭ നഗരത്തെ കൂടുതൽ മോഡി പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എസ്.ഷീജ, എ.നജാം, എസ്.ഗിരിജ, കൗൺസിലർമാരായ ആർ.രാജു, കെ.രാജഗോപാലൻ പോറ്റി, സുധാകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ്കുമാർ, വ്യവസായ ഓഫീസർ ജെവിക്ക്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സാബു നീലകണ്ഠൻ, പ്രിൻസിപ്പൽ ഉദയകുമാരി തുടങ്ങിയവർ പങ്കെടുത്തു.