2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതിനെയും കടത്തിവെട്ടി സ്വര്‍ണവില കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 19 ദിവസം കൊണ്ട് 2400 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.