അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റാമില്ലാതെ തുടരുന്നത്. 46,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5760 രൂപയാണ് വില.ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുറഞ്ഞിരുന്നു.

15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയർന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.