ദേശീയപാതയിൽ പാരിപ്പള്ളി മു ക്കടയിൽ ഇരുചക്ര വാഹന അപകടത്തിൽ മധ്യവയസ്കൻ മരണപ്പെട്ടു

 പാരിപ്പള്ളി : ദേശീയപാത നിർമ്മാണ ജോലിക്കായി കെട്ടിയ  മരണക്കെണിയിൽ മധ്യവയസ്കൻ മരണപ്പെട്ടു.
കടമ്പാട്ടുകോണത്തിന് സമീപം മുക്കടയിൽ കഴിഞ്ഞ രാത്രി 8.30ന്            ഉണ്ടായ വാഹന അപകടത്തിൽ കടമ്പാട്ടുകോണം ഇലങ്കം സാഗർ നിവാസിൽ മണികണ്ഠക്കുറുപ്പ് (60 ) മരണപ്പെട്ടത് .കൊട്ടിയത്തുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ
വരവേ മുക്കടയിൽ ദേശീയപാത പണി നടക്കുന്ന സ്ഥലത്തെ ഡിവൈഡറിൽ തട്ടി മറിഞ്ഞു ഹെൽമറ്റ് ഇളകി  തലയിടിച്ച് വീഴുകയായിരുന്ന മണികണ്ഠ കുറുപ്പിനെ ഉടൻ ലഭിച്ച ഓട്ടോയിൽ പുറകെ ബൈക്കിൽ വന്ന യുവാക്കൾ ചേർന്ന്  പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാതയിൽ ഇതേ സ്ഥലത്ത് ഒരാഴ്ച മുമ്പും ഇതുപോലെ അപകടം ഉണ്ടായി . ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ടാർ റോഡിലും കുറുകെയുമായി പണി നടക്കുന്നതിനാൽ ഒറ്റ വരിയായി വശങ്ങളിൽ കൂടി വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിൽ ഡിവൈഡറുകളും കുറുകെ അടച്ചു കെട്ടലുകളും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മതിയായ വെളിച്ചമോ ലൈറ്റ് സിഗ്നൽ സംവിധാനമോ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായി തീരുന്നത്. ദേശീയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ ഇനിയും അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി മാനദണ്ഡങ്ങൾ പാലിപ്പിക്കുന്നതിനും കരാർ കമ്പനികളുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമാകുന്നത് . മണികണ്ഠക്കുറുപ്പിൻ്റെ
ഭാര്യ സിന്ധു . മക്കൾ വിദ്യാസാഗർ, സച്ചിൻ, ജീവൻ .മരുമക്കൾ ദേവിക, ഷെറിൻ സഞ്ചയനം ശനി രാവിലെ 8 ന്