മുന്‍ എം.എല്‍.എ യൂനുസ്‌കുഞ്ഞിന്റെ ഭാര്യ ദരീഫാബീവി അന്തരിച്ചു

വ്യവസായ പ്രമുഖനും മുസ്‌ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായിരുന്ന പരേതനായ എ യൂനുസ്‌കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളേജ് നഗര്‍ ഷാജഹാന്‍ മന്‍സിലില്‍ ദരീഫാബീവി (73) അന്തരിച്ചു. ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുന്‍ ചെയര്‍പേഴ്‌സണായിരുന്നു.മക്കള്‍: വൈ ഷാജഹാന്‍ (ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍), വൈ നൗഷാദ് (മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി), അഡ്വ.വൈ അന്‍സാര്‍ (ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍), വൈ ഹാഷിം ( ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍), നൂര്‍ജഹാന്‍, മുംതാസ്, റസിയ (മൂവരും ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍മാര്‍)


മരുമക്കള്‍: സുജ ഷാജഹാന്‍, ഡോ.നൗഫല്‍ (ബെന്‍സിഗര്‍, കൊല്ലം), സജീന നൗഷാദ്, ഷറഫുദീന്‍ (കാഷ്യൂ എക്‌സ്‌പോര്‍ട്ടര്‍), സീനു അന്‍സാര്‍, ഡോ.നസ്മല്‍ (ദുബൈ), പ്രൊഫ.മുനീറ ഹാഷിം.