ചടയമംഗലം: വാഹനാപകട തിത്തിൽ പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇളമാട്
എ കെ.ജി.മുക്ക് ആനന്ദവിലാസ ത്തിൽ കാളിദാസൻ പിള്ളയുടെയും ശ്രീകലയുടെയും മകൻ ആനന്ദ് കെ.ദാസ് (24) ആണ് മരിച്ചത്. തിരുവനന്തപുരത്ത് അധ്യാപക പരിശീലകനായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞ മൂന്നിന് വിഴിഞ്ഞത്തുനിന്ന് ആക്കുളത്തുള്ള ട്രെയിനിങ് സെന്ററിലേക്ക് പോകുമ്പോൾ മുക്കോല ഭാഗത്തുവെച്ച് ആനന്ദ് സഞ്ചരിച്ച ബൈക്ക് അപകട ത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സഹോദരൻ: അരവിന്ദ് കെ.ദാസ്, സംസ്കാരം :
ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും