ആറ്റിങ്ങൽ: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ വാഹന പ്രചരണ ജാഥ ആറ്റിങ്ങൽ നഗരസഭയിൽ എത്തി. മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവൽക്കരണ അന്താരാഷ്ട്ര ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസിന്റെയും നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.ആറ്റിങ്ങൽ നഗരസഭയിൽ എത്തിയ വാഹന പ്രചരണ ജാഥ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി,വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ സ്വീകരിച്ചു.തുടർന്ന് നഗരസഭ അങ്കണത്തിൽ ഫ്ലാഷ് മോബ്,ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.