ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം സമൂഹത്തില്‍ പകര്‍ന്നു നല്‍കിയ ശിഷ്യ പ്രമുഖനായിരുന്നു രാമാനന്ദ സ്വാമിയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം സമൂഹത്തില്‍ പകര്‍ന്നു നല്‍കിയ ശിഷ്യ പ്രമുഖനായിരുന്നു രാമാനന്ദ സ്വാമിയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ചികിത്സാരംഗത്തും വിദ്യാഭ്യാസ മേഖലയിലും മികവാര്‍ന്ന സംഭാവനകള്‍ അര്‍പ്പിക്കാന്‍ രാമാനന്ദ സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. രാമാനന്ദ സ്വാമിയുടെ 66-ാമത് സമാധിദിനത്തോടനുബന്ധിച്ച് കൂര്‍ക്കഞ്ചേരി ശ്രീനാരായണ സിദ്ധവൈദ്യാശ്രമത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമി അംബികാനന്ദ, സ്വാമി പ്രബോധതീര്‍ത്ഥ, ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാപ്രസിഡന്‍റ് വേലായുധന്‍ മാസ്റ്റര്‍, സെക്രട്ടറി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീനാരായണ ബോയ്സ് ഹൈസ്കൂളില്‍ അനുസ്മരണ സമ്മേളനവും നടന്നു. പതിനൊന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിയ്ക്ക് 100% വിജയം കരസ്ഥമാക്കുന്ന സ്കൂളിന്‍റെ വിജയോത്സവവും പഠനോപകരണ വിതരണവും ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു.