ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഗുരുദേവ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി

ശിവഗിരി : ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഗുരുദേവ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ട്രിച്ചി സദ്ഗുരുനാഥരുടെ 108-ാമത് ഗുരുപൂജയും ഇല്ലത്തുപിള്ളമാര്‍ സംഘം യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഗുരുദേവന്‍ ട്രിച്ചിക്കടുത്തുള്ള പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രം 1921-ല്‍ സന്ദര്‍ശിച്ചപ്പോള്‍ ശ്രീരംഗത്ത് ദേവനെ അണിയിച്ചിരുന്ന മാലകളും മറ്റും ഗുരുദേവനെ അണിയിക്കുകയും കര്‍പ്പൂരാരാധന നടത്തി ഗുരുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ഇതിനെ സ്മരിച്ചുകൊണ്ട് സച്ചിദാനന്ദ സ്വാമി പ്രഭാഷണം നടത്തിയപ്പോഴാണ് ശ്രീരംഗത്ത് ഗുരുദേവ സന്ദര്‍ശന സ്മാരകമായി ഗുരുക്ഷേത്രം പണിയാമെന്ന് ഭക്തജനങ്ങള്‍ തീരുമാനിച്ചു പ്രഖ്യാപനം നടത്തിയത്.