തുടർച്ചയായ വീഴ്ചയ്ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില; ഒപ്പം മാറ്റമില്ലാതെ വെള്ളിയുടെ വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയാണ്. ജൂൺ 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . 
അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 7 രൂപ കുറഞ്ഞു. വിപണി വില 46593 രൂപയാണ്.