വർക്കല: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതുമായ 16 പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ മേൽനോട്ടത്തിൽ വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ അഭിഷേക് എസ്, എസ് സി പി ഒ ഷിബുമോൻ, സി പി ഒ മാരായ എ സുധീർ, പ്രശാന്ത് കുമാരൻ, ജസീൻ,അഭിലാഷ്,ഫറൂഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.