നടപടികൾ ആരംഭിക്കാതെ നെയ്യാറ്റിൻകര-വിഴിഞ്ഞം- ബാലരാമപുരം റിങ് റോഡ് പദ്ധതി.

നെയ്യാറ്റിൻകര-വിഴിഞ്ഞം- ബാലരാമപുരം റിങ് റോഡ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി എങ്കിലും നടപടികൾ ഒന്നും മുന്നോട്ട് പോയിട്ടില്ല . 70km ഉള്ള വിഴിഞ്ഞം - നാവായികുളം റിംഗ് റോഡ് പ്രോജക്ട് നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട് എങ്കിലും 26km ദൂരം നിർദിഷ്ട ബാലരാമപുരം നെയ്യാറ്റിൻകര റിംഗ് റോഡ് ഇനിയും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല നെയ്യാറ്റിൻകരയ്ക്ക് വിഴിഞ്ഞം തുറമുഖം കാരണം ലഭിക്കാവുന്ന വ്യവസായിക വാണിജ്യ കുതിപ്പിന് വഴിഒരുക്കണം എങ്കിൽ ഈ റോഡ് പദ്ധതി നടപ്പിലായാൽ മാത്രമേ സാധിക്കുകയുള്ളൂ .

കേരളത്തിന്റെ സ്വപ്‍ന പദ്ധതി ആയ വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.വിഴിഞ്ഞം പദ്ധതി രൂപീകരണത്തോടൊപ്പം തന്നെ നിർദേശിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ബാലരാമപുരം-വിഴിഞ്ഞം-നെയ്യാറ്റിൻകര റിങ് റോഡ് വികസനം. നിലവിൽ ഉള്ള ബാലരാമപുരം-മുക്കോല-മുല്ലൂർ-കാഞ്ഞിരംകുളം -നെയ്യാറ്റിൻകര റോഡ് വികസിപ്പിക്കുക എന്നതാണ് പദ്ധതി.നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞത്തിന്റെ ഫലമായുള്ള വികസനം കൊണ്ട് വരാൻ കഴിയുന്ന പദ്ധതിയാണ് ഇത്.കരമന കളിയിക്കാവിള റോഡ് പദ്ധതി പോലെ ഈ പദ്ധതിയും സർക്കാർ തഴയുകയാണ്.

നമ്മുടെ വികസന സ്വപ്നങ്ങൾ പൂവണിയണമെങ്കിൽ ഭാരത് മാല പ്രോജെക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ജനപ്രതിനിധികൾ നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.