*ആലംകോട്ട് മതവിജ്ഞാന സദസ് ഇന്ന് വൈകിട്ട് 7 മണിക്ക് തുടങ്ങും*

ആറ്റിങ്ങൽ.. ആലംകോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതവിജ്ഞാന സദസും അസയ്യിദ് ഉദാറത്ത് പൂക്കോയതങ്ങൾ ഖുർആൻ കോളേജിലെ സനദ് ദാനവും ദുആ മാജ്‌ലിസും 14 മുതൽ 20 വരെ പള്ളിയങ്കണത്തിൽ നടക്കും. 
 14ന് വൈകുന്നേരം 7 മണിക്ക് ജമാഅത്ത് പ്രസിഡന്റ് എസ് നിജാസിന്റെ അധ്യക്ഷതയിൽ ചീഫ് ഇമാം ഷംസുദ്ദീൻ നഈമി ഉദ്ഘാടനം നിർവഹിക്കും.
 20ന് വൈകുന്നേരം 7 മണി മുതൽ സനദ് ദാനവും ദുആ മ മജ്ലിസും നടത്തും. സൈയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി ബായാർതങ്ങൾ നേതൃത്വം നൽകും.