50 രൂപയോട് സാദൃശ്യമുള്ള കൂപ്പൺ. ഗാന്ധിചിത്രവുമുണ്ട് . ഒറ്റനാട്ടത്തിൽ തിരിച്ചറിയാനാകില്ല ‘ മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യ’ യുടെ കൂപ്പൺ 50 രൂപ നോട്ട് വ്യാപകം. ഒപ്പം കബളിപ്പിക്കലും തകൃതി

അൻപത് രൂപ നോട്ടിനോട് സാദൃശ്യമുള്ള ഗാന്ധിചിത്രം 
പതിച്ച കൂപ്പൺ വ്യാപകമായി പ്രചരിക്കുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ 
പറ്റാത്തതിനാൽ പല കച്ചവടക്കാരും ഇതിനകം തട്ടിപ്പിനിരയായി. മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യ’ ‘ഫുൾ ഓഫ് ഫൺ’ എന്നിങ്ങനെ ഇംഗ്ലിഷിലും ഹിന്ദിയിലും അച്ചടിച്ചിട്ടുണ്ട്. ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നും വൃത്തത്തിലുണ്ട്.  ഒപ്പം ഗാന്ധിചിത്രവും. മറുവശത്ത് ഫിഫ്റ്റി പോയിന്റ് എന്നാണ് അച്ചടിച്ചിരിക്കുന്നത്. പാലോട് ഒരു കടയിൽ നിന്ന് 30 രൂപയക്ക് സാധനം വാങ്ങിയ ശേഷം ഇത് നൽകി. കടയുടമ 20 രൂപ തിരികെ നൽകി. പിന്നീട് നോക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. നല്ല തിരക്കുള്ള കടകളിൽ രാത്രികാലങ്ങളിലും മറ്റുമാണ് മാറുന്നത്. പാലോട് മേളയിൽ കച്ചവടം നടത്തിയ ചിലർക്കും ഇത്തരം നോട്ട് ലഭിച്ചതായി അറിയിച്ചു. അടുത്തിടെ നടന്ന മേളയിൽ ഇത് വ്യാപകമായി മാറിയെന്നാണ്സൂചന.