ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അമിതവേഗത്തില്‍ എത്തിയ ഓട്ടോ ആറ്റിങ്ങല്‍ കരിച്ചയില്‍ ഭാഗത്ത് വളവില്‍ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു, നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റവരുമായി ഓട്ടോ എടുത്ത് സ്ഥലം വിട്ടു.
നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു തുടര്‍ന്ന് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശികളായ രാജു തുളസി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ പോലീസ് കസറ്റഡിയില്‍